റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയിൽ പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി

August 5, 2025 - 6:36 am

തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവ് മകന്റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ വെട്ടിയത്. ഓ​ഗസ്റ്റ് 4 ചൊവ്വാഴ്ചയാണ് സംഭവം. ​ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു.

മദ്യപാനത്തിന് ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും സമാനമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *