മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഓറഞ്ച് അലര്‍ട്ടായിരിക്കുമെന്ന് ഓ​ഗസ്റ്റ് 3ന് രാത്രി 8ന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ആളുകള്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു .

ശക്തമായ കാറ്റിനും സാധ്യത

. ഈ ജില്ലകളില്‍ ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →