റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിൽ

August 3, 2025 - 6:46 am

തിരുവനന്തപുരം : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറായ അദ്ദേഹത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു. രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. രാജ്ഭവൻ ജീവനക്കാരുമായും അദ്ദേഹം സൗഹൃദം പങ്കുെവച്ചു.

തിങ്കളാഴ്ച രാവിലെ മടങ്ങും

ഇന്നലെ (ഓ​ഗസ്റ്റ് 2) രാജ്ഭവനിലാണ് അദ്ദേഹം താമസിച്ചത്. ഞായറാഴ്ച കവടിയാർ കൊട്ടാരം സന്ദർശിക്കും.തുടർന്ന് തൈക്കാട് ഗാന്ധിഭവൻ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും. തിങ്കളാഴ്ച രാവിലെ അദ്ദേഹം മടങ്ങും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *