കോങ്ങാട് മലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ

കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മരണകാരണം ഷോക്കേറ്റതാണെന്ന് പ്രാഥമിക റിപ്പോർട്ട്. ഷിജുവിന്റെ ഭാര്യ ബോബിയെയാണ്(40) കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബോബിയുടെ കയ്യിൽ ഷോക്കേറ്റ പാടുകൾ കണ്ടെത്തി. പശുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായിട്ടില്ല.

വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു

, വൈദ്യുതി വേലി കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ ആലക്കൽ ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്. ആ​ഗസ്റ്റ് 1 വെള്ളിയാഴ്ചയാണ് ബോബി പശുവിനെ തിരഞ്ഞുപോയത്.രാത്രിയായിട്ടും തിരിച്ചു വരാതായതോടെ വനംവകുപ്പും പോലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും നടത്തിയ തിരച്ചലിൽ രാത്രി 12 മണിയോടെ ആളൊഴിഞ്ഞ
പറമ്പിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →