തൃശൂരിൽ കാണാതായ നാലുവയസ്സുകാരൻ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

തൃശൂര്‍ | സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി..ആ​ഗസ്റ്റ് 1 ന് വൈകിട്ട് 3.30 ഓടെ തൃശൂര്‍ അന്നമനട കല്ലൂരിലാണ് സംഭവം. അസം സ്വദേശികളായ അജിസൂര്‍ റഹ്മാന്‍-സൈറ ഭാനു ദമ്പതികളുടെ മകന്‍ സജിദുല്‍ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്.

അപ്പോളോ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു

വീടിന്റെ അടുത്ത് ഓട്ടു കമ്പനിക്ക് വേണ്ടി മണ്ണ് എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആദ്യം അന്നമനട ക്ലിനിക്കില്‍ എത്തിച്ചു. തുടര്‍ന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →