പൂന്തുറ: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യകുപ്പികളുമായി യുവാവിനെ അറസ്റ്റുചെയ്തു. ഇയാളില്‍ നിന്ന് ഏഴര ലിറ്റര്‍ അളവിലുളള മദ്യം നിറച്ച 15 കുപ്പി മദ്യകുപ്പികള്‍ പിടിച്ചെടുത്തു. ബീമാപളളി വാര്‍ഡില്‍ ടിസി 71/687 ല്‍ പ്രകാശിനെ(22) ആണ് ജൂലൈ 31 വ്യാഴാഴ്ച രാത്രിയോടെ മുട്ടത്തറയിലുളള ദേശീയപാതക്കരുകിലുളള ബിവറേജിന്റെ ഔട്ട്ലെറ്റ് ഭാഗത്ത് നിന്ന് പൂന്തുറ പോലീസ് പിടികൂടിയത്. മദ്യംനിറച്ച കുപ്പികള്‍ വാങ്ങി സ്‌കൂട്ടറിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
കോടതിയിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു
ഇവിടെ നിന്ന് മദ്യംവാങ്ങി ചില്ലറ വില്‍പ്പന നടത്തി അമിതലാഭം നേടുന്ന രീതിയാണ് ഇയാള്‍ക്കുളളതെന്ന് പോലീസ് പറഞ്ഞു. പൂന്തുറ എസ്.ഐ. വി. സുനിലിന്റെ നേത്യത്വത്തിലെത്തിയ പോലീസ് സംഘമാണ് ഇയാളെ മദ്യവുമായി പിടികൂടിയത്. ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം പോലീസ് കേസെടുത്തു. കോടതിയിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്ചെയ്തു
