പാലക്കാട് | മണ്ണാര്‍ക്കാട് സി പി എം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമെറിഞ്ഞ കേസില്‍ സി പി എം പ്രവര്ത്തകന് അറസ്റ്റില്‍. പുല്ലശ്ശേരി സ്വദേശി അഷ്റഫ് ആണ് അറസ്റ്റിലായത്. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത് .
കെ ടി ഡി സി ചെയര്മാന് പി കെ ശശിയുടെ മുന്‍ ഡ്രൈവറാണ്
. പാര്‍ട്ടിക്കുള്ളില്‍ സംഘര്‍ഷമുണ്ടാക്കാനാണ് അഷ്റഫ് പടക്കമെറിഞ്ഞതെന്ന് എഫ് ഐ ആറില്‍ പറയുന്നു. കെ ടി ഡി സി ചെയര്മാന് പി കെ ശശിയുടെ മുന്‍ ഡ്രൈവറാണ് ഇയാൾ. ജൂലൈ 12 ശനിയാഴ്ചയാണ് ആക്രമണം നടന്നത്. ആ സമയത്ത് മദ്യപിച്ച് സ്വബോധമില്ലാത്ത നിലയിലായിരുന്നു ഇയാൾ. പ്രതിയെ 14 ന് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. .
