കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണു : ആര്‍ക്കും പരിക്കില്ല

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. ജൂലൈ 7 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഡെന്റല്‍ കോളേജിനോട് ചേര്‍ന്ന, സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. കല്ലുകള്‍ വീണ് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. രണ്ട് കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാലപ്പഴക്കമുള്ള സംരക്ഷണഭിത്തിയാണിത്.

പകല്‍സമയത്ത് മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്‌കൂളിലെ കുട്ടികള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന ഇടവഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. മതില്‍ ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണെന്ന് മുന്‍പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →