സൂംബ വിവാദത്തിൽ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി | സൂംബ വിവാദത്തില്‍ അധ്യാപകന്‍ ടി കെ അഷ്‌റഫിനെ സസ്പെന്‍ഡ് ചെയ്ത സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി ഹൈക്കോടതി റദ്ദാക്കി. തന്റെ ഭാഗം കേള്‍ക്കാതെയാണ് മാനേജ്‌മെന്റ് നടപടി സ്വീകരിച്ചതെന്ന് അഷ്റഫ് കോടതിയെ ബോധിപ്പിച്ചു. . മെമ്മോ നല്‍കിയതിന്റെ പിറ്റേ ദിവസം തന്നെ നടപടിയെടുത്തുവെന്നും അഷ്‌റഫിന്റെ വാദം കേട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടർന്നാണ് അദ്ധ്യാപകന്റെ വിശദീകരണം കേള്‍ക്കേണ്ടതുണ്ടെന്നും നടപടി പുനപ്പരിശോധിക്കണമെന്നും മാനേജ്‌മെന്റിന് കോടതി നിര്‍ദേശം നല്‍കിയത്.

സൂംബക്കെതിരെ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു.

സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ അദ്ധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്റഫ് എഫ് ബിയില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച്, അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് മാനേജ്‌മെന്റ് സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →