റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാട്‌സ്ആപ്പ്, ഇ മെയിൽ സന്ദേശങ്ങൾ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി

July 4, 2025 - 5:41 am

ന്യൂഡല്‍ഹി | രണ്ട് കക്ഷികള്‍ തമ്മില്‍ വാട്‌സ്ആപ്പ്, ഇ മെയിലുകള്‍ എന്നിവയിലൂടെ നടത്തുന്ന തര്‍ക്കപരിഹാര കരാറുകള്‍ നിയമപരമായ കരാറായി പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി. ആര്‍ബിട്രേഷന്‍ ആക്ടിലെ സെക്ഷന്‍ 7 (4) (ബി) അനുസരിച്ച് കക്ഷികള്‍ക്കിടയില്‍ പരസ്പരം ഒപ്പുവെച്ച കരാര്‍ തന്നെ വേണ്ടതില്ല. അത് വാട്‌സ്ആപ്പിലൂടെയും ഇ മെയിലിലൂടെയുമുള്ള ആശയവിനിമയത്തിലൂടെയും സാധ്യമാകുംഒ സി എല്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ്, ഓറിയന്റല്‍ അയണ്‍ കാസ്റ്റിംഗ് ലിമിറ്റഡ്, ആരോണ്‍ ഓട്ടോ ലിമിറ്റഡ് എന്നിവയില്‍ നിന്ന് ഏകദേശം 23.34 കോടി രൂപയുടെ സാമ്പത്തിക സുരക്ഷ ആവശ്യപ്പെട്ട് യു എ ഇ ആസ്ഥാനമായുള്ള ബെല്‍വെഡെരെ റിസോഴ്സസ് ഡി എം സി സി എന്ന കമ്പനി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജസ്മീത് സിംഗ് വിധി പുറപ്പെടുവിച്ചത്.

കല്‍ക്കരി കാര്‍ഗോ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കമ്പനികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്

.കമ്പനികള്‍ തമ്മിലുള്ള കത്തിടപാടുകള്‍ കരാറായി കണക്കാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. കല്‍ക്കരി കാര്‍ഗോ വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് കമ്പനികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായത്. .ചര്‍ച്ചകള്‍ നടന്നതും ധാരണയായതും വാട്‌സ്ആപ്പ് വഴിയായിരുന്നു. കരാര്‍ ഇ മെയില്‍ വഴി അയക്കുകയും ചെയ്തു. പിന്നീട് ഈ ധാരണകളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ മുന്നോട്ടുപോകാത്തതായിരുന്നു കേസ്. കരാര്‍ ലംഘിച്ചതിനാല്‍ നഷ്ടം സംഭവിച്ചുവെന്നായിരുന്നു കേസ്. കരാറില്ലെന്നായിരുന്നു ഇന്ത്യയിലെ കമ്പനികളുടെ വാദം. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *