റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ : അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

June 29, 2025 - 5:28 pm

തിരുവനന്തപുരം | ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹാരിസ് ചിറയ്ക്കല്‍ സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണെന്നും അദ്ദേഹം പറഞ്ഞതിനെ കുറിച്ചെല്ലാം അന്വേഷണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വര്‍ഷം 1,600 കോടി രൂപ സര്‍ക്കാര്‍ നല്‍കി. .

സിസ്റ്റത്തിന്റെ പ്രശ്‌നമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. ആശുപത്രികളില്‍ അനവധി രോഗികളാണ് എത്തുന്നത്. കൂടുതല്‍ തസ്തികകള്‍ അനുവദിക്കുകയും മറ്റും ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്. ആശുപത്രികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഒരു വര്‍ഷം 1,600 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായും മന്ത്രി ചൂണ്ടിക്കാട്ടി..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *