റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം

June 28, 2025 - 7:53 am

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഉടലെടുത്ത ക്യാപ്റ്റൻ-മേജർ തർക്കം ഒഴിവാക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം. രാഷ്ട്രീയകാര്യസമിതിയിൽ സംസാരിച്ചവരെല്ലാം വിജയത്തിന്റെ ശോഭകെടുത്തുംവിധമുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള ഊർജം പകരുന്നതാണ് നിലമ്പൂർ ഫലം. ആ അനുകൂല അന്തരീക്ഷം നിലനിർത്തണമെന്നായിരുന്നു പൊതുവികാരം

വ്യക്തിയുടെ അധ്വാനം മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടിട്ടില്ലെന്ന് സതീശൻ

കൂട്ടായ പ്രയത്നമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം ചിലരുടെ മാത്രമാണെന്നരീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചതിനെതിരേയാണ് താൻ അഭിപ്രായം പറഞ്ഞത്.-അദ്ദേഹം വ്യക്തമാക്കി.ഒരു ടീം എന്നതിനാണ് താൻ ആദ്യംമുതൽ മുൻതൂക്കം നൽകിയതെന്ന് വി.ഡി. സതീശൻ പറഞ്ഞു. വ്യക്തിയുടെ അധ്വാനം മാത്രമായി തിരഞ്ഞെടുപ്പ് വിജയത്തെ കണ്ടിട്ടില്ലെന്നും സതീശൻ പറഞ്ഞു.
കെപിസിസി, ഡിസിസി തലങ്ങളിലെ പുനഃസംഘടന എത്രയുംവേഗം പൂർത്തിയാക്കണമെന്നും ആവശ്യമുയർന്നു.

അൻവറിന്റെ പിന്തുണയില്ലാതെയാണ് വിജയമെന്ന് റോജി എം. ജോൺ

പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കണമെന്ന ആവശ്യം കെ. സുധാകരൻ മാത്രമേ ഉന്നയിച്ചുള്ളൂ. അൻവറിന്റെ പിന്തുണയില്ലാതെയാണ് വിജയമെന്ന് റോജി എം. ജോൺ പറഞ്ഞു..ശശി തരൂരിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നീട്ടിക്കൊണ്ടുപോകരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തെയും ഒപ്പം നിർത്തിക്കൊണ്ടു പോകാനുള്ള ശ്രമമാണുണ്ടാകേണ്ടത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *