കൊല്ലം: ഇരവിപുരത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവ് പിടിയില്‍. വള്ളക്കടവ് സുനാമി ഫ്ലാറ്റില്‍ ശ്യാം ലാലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.വീടിന്റെ സ്റ്റെയർകേസിന്റെ അടിയിലാണ് ഇയാള്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.
ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിൽ ചട്ടിയില്‍ നട്ടുവളർത്തുകയായിരുന്നു.
ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധത്തിലാണ് കഞ്ചാവ് ചെടികള്‍ ചട്ടിയില്‍ നട്ടുവളർത്തിയത്. ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു ഇവ ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു. ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. .
.
