എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടിനേതാക്കള്‍

തിരുവനന്തപുരം: ആര്‍എസ്എസുമായി സിപിഎം സഹകരിച്ചിട്ടുണ്ടെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ വിവാദപരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടിനേതാക്കള്‍. വര്‍ഗീയകക്ഷികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നരീതിയില്‍ വന്ന പരാമര്‍ശങ്ങള്‍ ദോഷകരമായ ഒന്നായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമർശനം.
.
നിലമ്പൂര്‍ തിരഞ്ഞെടുപ്പുഫലം വിലയിരുത്തുന്നതിനായി സംസ്ഥാനസമിതിയോഗം ചേരുന്നതിന് മുന്നോടിയായുള്ള സെക്രട്ടേറിയറ്റ് യോഗമാണ് ജൂൺ 25 ബുധനാഴ്ചയുണ്ടായത്. എല്‍ഡിഎഫിന് വോട്ടുചോര്‍ച്ചയുണ്ടായിട്ടില്ലെന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ഗോവിന്ദന്‍ യോഗത്തില്‍ വെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →