കോഴിക്കോട്ട് വീണ്ടും തെരുവുനായ ആക്രമണം

കോഴിക്കോട്: ഒളവണ്ണയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നര വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല,ഷാജി ദമ്പതിമാരുടെ മകൻ സഞ്ചൽ കൃഷ്ണയെയാണ് തെരുവുനായ അക്രമിച്ചത്. ജൂൺ 18 ബുധനാഴ്ച വൈകീട്ട് 5.45 ഓടെയാണ് അപകടം. ആക്രമണത്തിൽ കഴുത്തിലും ചെവിയിലും ആഴത്തിലുള്ള മുറിവ് സംഭവിച്ചിട്ടുണ്ട്

ആക്രമിച്ച ഉടനെ വീട്ടുമുറ്റത്ത് നിന്നും അയൽവാസികൾ ചേർന്ന് നായയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ചെവി കടിച്ച് മുറിക്കുകയും വീണ്ടും കഴുത്തിലും തലയിലും കടിക്കുകയായിരുന്നു. കുട്ടി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →