Tag
ന്യൂസ് ഡെസ്ക്

മുന്‍ എം എല്‍ എ. പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു

June 19, 2025 - 5:42 am

ആലപ്പുഴ | കോണ്‍ഗ്രസ് നേതാവും മുന്‍ എം എല്‍ എയുമായ പി ജെ ഫ്രാന്‍സിസ് (88) അന്തരിച്ചു. ജൂൺ 18 ബുധനാഴ്ച ഒന്‍പതു മണിയോടെ ആലപ്പുഴ കോണ്‍വെന്റ് ജംക്ഷനിലെ വീട്ടിലായിരുന്നു അന്ത്യം. 1996 നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ വി എസ് അച്യുതാനന്ദനെ തോല്‍പ്പിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.

1965 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വി എസിനെ പരാജയപ്പെടുത്തിയത്

ഇടതു മുന്നണിയുടെ തലമുതിര്‍ന്ന നേതാവായിരുന്ന വി എസിനെ 1996 ല്‍ പാര്‍ട്ടി കോട്ടയായ മാരാരിക്കുളത്ത് പരാജയപ്പെടുത്തിയത് പാര്‍ട്ടിയില്‍ വിഭാഗീയത തലപൊക്കുന്നതിനു കാരണമായി. 1965 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം വി എസിനെ പരാജയപ്പെടുത്തിയത്. 1987 ലും 91 ലും അരൂരില്‍ കെ ആര്‍ ഗൗരിയമ്മയോടു ഏറ്റുമുട്ടി പരാജയപ്പെട്ടിരുന്നു. മൂന്നാം അങ്കത്തിനാണ് ജന്മദേശം ഉള്‍ക്കൊള്ളുന്ന മാരാരിക്കുളത്ത് മത്സരിക്കാന്‍ എത്തിയത്.

അടിയന്തരാവസ്ഥ കാലത്ത് പ്രഫ. എ വി താമരാക്ഷന്‍ ജയിച്ചതൊഴിച്ചാല്‍ മാരാരിക്കുളം മണ്ഡലം ഇടതിനൊപ്പമായിരുന്നു. സെന്റ് ജോസഫ്‌സ് വനിതാ കോളജില്‍ ചരിത്ര പ്രഫസറായി വിരമിച്ച വി പി മറിയാമ്മയാണ് പി ജെ ഫ്രാന്‍സിസിന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *