തിരുവല്ലയിൽ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം

പത്തനംതിട്ട| തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ പ്രാര്‍ത്ഥനാലയത്തില്‍ തീപിടിത്തം. ജൂൺ 19 വ്യാഴാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി തീ അണച്ചു. പ്രാര്‍ത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്‌നിബാധയ്ക്ക് കാരണം. വിറകുപുര പൂര്‍ണ്ണമായും കത്തി നശിച്ചു. മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല.

പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.

തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ എന്‍ജിനുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.. അതിനാല്‍ പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →