പത്തനംതിട്ട | കെ എഫ് ഡി സി മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഗവിയിലെ തൊഴിലാളികള്‍ മൂന്ന് ദിവസമായി നടത്തിവന്ന സമരം അവസാനിച്ചു. ടൂറിസം രംഗത്ത് പ്രവര്‍ത്തിച്ച 42 തൊഴിലാളികളെ തോട്ടം മേഖലയിലേക്ക് മാറ്റിയ തീരുമാനം കെ എഫ് ഡി സി പിന്‍വലിക്കാന്‍ തയ്യാറായതനെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.
പത്തനംതിട്ട ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.
തൊഴിലാളി യൂണിയന്‍ പ്രതിനിധികളും കെ.എഫ്.ഡി.സി മാനേജ്‌മെന്റ് പ്രതിനിധികളും ജൂൺ 16 ന് പത്തനംതിട്ട ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ദിവസം മൂഴിയാര്‍ സി.ഐയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയിരുന്നു.
ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് മഴക്കോട്ട്, ഷൂസ്, ട്രക്കിംഗ് പാത തെളിക്കല്‍, ബോട്ടുകളുടെ സുരക്ഷാ പരിശോധന എന്നിവയാണ് ആവശ്യം
ജൂൺ 17 ന് നടന്ന ചര്‍ച്ചയില്‍ ഗവിയിലെ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കെ എഫ് ഡി സി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശമുയര്‍ന്നു. ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് മഴക്കോട്ട്, ഷൂസ്, ട്രക്കിംഗ് പാത തെളിക്കല്‍, ബോട്ടുകളുടെ സുരക്ഷാ പരിശോധന എന്നിവയാണ് തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍..
