ർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി അറസ്റ്റിൽ

ഗർവാ: ജാർഖണ്ഡിലെ ഗർവ ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി സുനിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുദാർ ഗ്രാമത്തിലാണ് സംഭവം. ഭർതൃമാതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

പോലീസ് പിടികൂടിയതിന് പിന്നാലെ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു

മേയ് 11 നായിരുന്നു ബുദ്ധനാഥ് സിംഗും, സുനിതയും തമ്മിലുള്ള വിവാഹം. സുനിത സിംഗ്, ഭർത്താവിന്‍റെ ഭക്ഷണത്തില്‍ വിഷവസ്തു കലർത്തിയതായാണ് ഇദ്ദേഹത്തിന്‍റെ മാതാവ് ആരോപിക്കുന്നത്.ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പോലീസ് പിടികൂടിയതിന് പിന്നാലെ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →