ഇന്ത്യ-പാക് തർക്കത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന്ന്നും അത്തരത്തിൽ ആരുടേയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും . പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി മോദി ജൂൺ 17 ചൊവ്വാഴ്ച രാത്രിയിൽ ഫോണിൽ സംസാരിച്ചു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് നിരന്തരം ആവർത്തിക്കുന്നതിനിടെയാണ് ഇന്ത്യ നിലപാട് അറിയിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 35 മിനിറ്റോളം സംസാരം തുടർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി കാനഡയിൽ എത്തിയപ്പോഴായിരുന്നു ട്രംപുമായി ഫോണിൽ സംസാരിച്ചത്

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയിൽ എത്തിയപ്പോഴായിരുന്നു ട്രംപുമായി ഫോണിൽ സംസാരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മോദിയോട് ട്രംപ് വിശദാംശങ്ങൾ ചോദിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയം ചർച്ചയ്ക്ക് വന്നതെന്നും വിക്രം മിസ്രി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിലൂടെ അളന്നുമുറിച്ചുള്ള മറുപടിയായിരുന്നു ഇന്ത്യനൽകിയത്. പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരവാദ കേന്ദ്രങ്ങൾ മാത്രമായിരുന്നു ലക്ഷ്യംവെച്ചതെന്നും മോദി ട്രംപിനെ അറിയിച്ചു. ഇതിനിടെയായിരുന്നു മൂന്നാംകക്ഷി മധ്യസ്ഥത ആവശ്യമില്ലെന്നും എല്ലായ്പ്പോഴും അങ്ങനെത്തന്നെയാണ് ഇന്ത്യയുടെ നിലപാടെന്നും പ്രധാനമന്ത്രി പറഞ്ഞത്.

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഭീകരവാദികൾക്ക് ശക്തമായി മറുപടി നൽകിയിരുന്നു.

26 ജീവനുകളെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ഭീകരവാദികൾക്ക് ശക്തമായി മറുപടി നൽകിയിരുന്നു. തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ ഉടലെടുത്ത സംഘർഷം അവസാനിപ്പിക്കാൻ താൻ മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ഡോണൾഡ് ട്രംബ് രം​ഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മോദി ട്രംപുമായി സംസാരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →