തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു

തൃശൂര്‍ | ഇടുക്കി സ്വദേശിയായ യുവാവ് തൃശൂരില്‍ കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ അപകടത്തില്‍പ്പെട്ടത്.

ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് ചിയ്യാരത്തെ കാരമുക്ക് കുളത്തില്‍ ബന്ധുവിനെപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. വെള്ളത്തില്‍ മുങ്ങി പോയ ബിറ്റോയെ അഗ്‌നി രക്ഷാസേന എത്തി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ ഷിനി. സഹോദരങ്ങള്‍: ബ്രിറ്റോ, ബിന്റോ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →