റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വരാജിന്റെ വായനകൊണ്ട് ഗുണമില്ലെന്ന് കല്പറ്റ നാരായണൻ

June 13, 2025 - 7:09 am

നിലമ്പൂര്‍ : ഇടതിനെയും വലതിനെയും പിന്തുണച്ചുകൊണ്ട് മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായ വൈശാഖനും കല്പറ്റയുംരംഗത്ത്. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്കല്ലാതെ പൊതുജനത്തിന് ഗുണമില്ല എന്ന് കല്പറ്റ നാരായണന്‍ വിമര്‍ശിക്കുന്നു.അതേ സമയം പ്രതിപക്ഷ നേതാവിന്റെ വായന വര്‍ത്തമാനത്തില്‍ കാണുന്നില്ല എന്നാണ് വൈശാഖന്റെ പ്രതികരണം.

”പ്രതിപക്ഷ നേതാവ് നല്ല വായനക്കാരനാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ വര്‍ത്തമാനത്തില്‍ അതു കാണുന്നില്ല. ഇടതുപക്ഷ നേതാക്കളാണ് കൂടുതല്‍ വായിക്കുന്നതായി നമ്മള്‍ അറിഞ്ഞിട്ടുള്ളത്. കഴിവുള്ള വ്യക്തിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് സാഹിത്യസമൂഹം സ്വരാജിനെ പിന്തുണയ്ക്കുന്നത്. സര്‍ക്കാരിന്റെ കാര്യങ്ങള്‍ കാണാന്‍ മനസ്സില്ലാത്തവരാണ് ആശാസമരത്തിന്റെ പേരില്‍ സാഹിത്യകാരന്മാരെ കുറ്റപ്പെടുത്തുന്നത്” – വൈശാഖന്‍ പറയുന്നു

യോജിച്ചും വിയോജിച്ചും എഴുത്തുകാര്‍ തമ്മില്‍ ഇടര്‍ച്ച.

ഉപതിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ എം. സ്വരാജിനുവേണ്ടി എഴുത്തുകാര്‍ കളത്തിലിറങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ജോയ് മാത്യു യുഡിഎഫ് പ്രചാരണത്തിനിറങ്ങി. സ്വരാജിനുവേണ്ടി എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരസ്യപിന്തുണകളും വോട്ടഭ്യര്‍ഥനകളും സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് മണ്ഡലത്തില്‍ സജീവമായി. യോജിച്ചും വിയോജിച്ചും എഴുത്തുകാര്‍ തമ്മില്‍ ഇടര്‍ച്ചയുണ്ടായി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *