400 കോടിയോളം രൂപയുടെ നിക്ഷേപം സ്വീകരിച്ചു ;പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിച്ചു

തിരുവനന്തപുരം |സാ മ്പത്തിക തട്ടിപ്പ് കേസില്‍ ഫാം ഫെഡ് ചെയര്‍മാനും എം ഡിയും അറസ്റ്റില്‍. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ നടത്തിയതായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു. . കേസില്‍ രാജേഷ് പിള്ള, അഖില്‍ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് പിടികൂടിയത്.

ചെന്നൈയിലും കേരളത്തിലും .ബ്രാഞ്ചുകൾ

ഏകദേശം 400 കോടിയോളം രൂപയുടെ നിക്ഷേപം ഈ രീതിയില്‍ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകരില്‍ നിന്ന് 12.5 ശതമാനം പലിശ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും തുടർന്ന് പണം തിരികെ നല്‍കാതെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു. ചെന്നൈയിലും കേരളത്തിലും വിവിധ ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് ഫാം ഫെഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →