ഫോര്‍ട്ട് കൊച്ചിക്കാരായ ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം: ഫോർട്ട് കൊച്ചിയില്‍ നിന്ന് കാണാതായ മൂന്ന് ആണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി. ലാസർ മാർക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്റെ മക്കളായ മുഹമ്മദ് അഫീദ്(15), മുഹമ്മദ് റഫീസ് (13), ഇവരുടെ അയല്‍വാസിയായ അബീൻ മുഹമ്മദ് (15) എന്നിവരെയാണ് പൊലീസ് കണ്ടെത്തിയത്. നിലവില്‍ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് കുട്ടികളുളളത്. മെയ് 13 ചൊവ്വാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്.

കുട്ടികള്‍ കറങ്ങി തിരിഞ്ഞ് നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് കുട്ടികള്‍ കറങ്ങി തിരിഞ്ഞ് നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ഥലം കാണാനിറങ്ങിയതെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. ഇവരുടെ കൈയില്‍ വസ്ത്രങ്ങള്‍ നിറച്ച ബാഗുകളുണ്ടായിരുന്നു.ഫോർട്ട് കൊച്ചിയില്‍ നിന്ന് കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്

കുട്ടികള്‍ വീടുവിട്ടിറങ്ങാനുളള യഥാർത്ഥ കാരണം പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

ട്രെയിനില്‍ കയറി കുട്ടികള്‍ പോയതായി പൊലീസിന് ഇന്നലെ സൂചന ലഭിച്ചിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് 3000 രൂപയും കാണാതായിരുന്നു. ഗോവയില്‍ പോകുന്നതിനെക്കുറിച്ച്‌ കുട്ടികള്‍ സംസാരിച്ചിരുന്നതായും കൊച്ചിയില്‍ നിന്ന് ഗോവയിലേക്കുളള ദൂരം മൊബൈല്‍ഫോണില്‍ പരിശോധിച്ചതൊക്കെ പൊലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കുട്ടികള്‍ വീടുവിട്ടിറങ്ങാനുളള യഥാർത്ഥ കാരണം പൊലീസ് അന്വേഷിച്ച്‌ വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →