മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 7,120 റേഷൻകാര്‍ഡുകള്‍ റദ്ദാക്കി

കൊച്ചി: റേഷൻ ലിസ്റ്റിലെ മുൻഗണനാവിഭാഗത്തില്‍ അനർഹമായി കയറിപ്പറ്റിയവരെ പുറത്താക്കുന്നതിന്റെ ഭാഗമായി 7,120 കാഡുകളെ പുറത്താക്കി. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗത്തിലുള്ള കാർഡുകളാണ് റദ്ദാക്കിയത്. പകരം അർഹരായവരെ പരിഗണിക്കുകയും ചെയ്തു. പുറത്തായവർ എന്തുകൊണ്ട് റേഷൻ വാങ്ങിയില്ല എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ കാണിച്ചാല്‍ മുൻഗണന വിഭാഗത്തില്‍ തുടരാം. 2021 മേയ് മുതലാണ് അനർഹരെ പുറത്താക്കല്‍ നടപടി ആരംഭിച്ചത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് പുറത്താക്കല്‍.

സംസ്ഥാനത്ത് ഇതുവരെ 73326 കാർഡുകാരെ ഇത്തരത്തില്‍ പുറത്താക്കിയിട്ടുണ്ട്. മാത്രമല്ല, അനർഹമായി മുൻഗണന കാർഡ് കൈവശം വച്ച്‌ റേഷൻ വാങ്ങുന്നവർക്കെതിരെയും ശക്തമായ നടപടികളും ആരംഭിച്ചിട്ടുണ്ട്. റദ്ദാക്കിയ കാർഡുകള്‍ക്ക് പകരം തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അർഹരെ കണ്ടെത്തി സപ്ലൈ ഓഫീസുകള്‍ക്ക് കൈമാറാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

.1000 ചതുരശ്രഅടിക്ക് മുകളില്‍ വിസ്തീർണമുള്ള വീടുള്ളവർ, സർക്കാർ, അർദ്ധസർക്കാർ ജോലിയുള്ളവർ, പെൻഷൻകാർ, 25,000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവർ, ആദായനികുതി അടക്കുന്നവർ തുടങ്ങിയവരൊന്നും മുൻഗണനാവിഭാഗത്തില്‍ വരില്ല.

.
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →