റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍ജിനീയറിങ് സംബന്ധമായ തകരാറിനെ തുടർന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി

April 26, 2025 - 6:02 am

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം- ഡല്‍ഹി വിമാനം റദ്ദാക്കി. ഏപ്രിൽ 25 വെള്ളിയാഴ്ച രാത്രി 7.50 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. എന്‍ജിനീയറിങ് സംബന്ധമായ തകരാറാണെന്നാണ് വിമാനത്താവള അധികൃതര്‍ നല്‍കുന്ന വിശദീകരണം

യാത്രക്കാര്‍ പ്രതിഷേധിച്ചു.

.മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. പലയാത്രക്കാരും ജീവനക്കാരോട് തട്ടിക്കയറാനും ശ്രമിച്ചു.ജീവനക്കാരും യാത്രക്കാരുമടക്കം 175 പേരുണ്ടായിരുന്നു.ശനിയാഴ്ച വൈകിട്ടോടെ വിമാനം പുറപ്പെടുമെന്നാണ് എയര്‍ഇന്ത്യാ അധികൃതര്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുള്ളത്.ഇതേ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയെന്നും അധികൃതര്‍ പറഞ്ഞു.

യാത്ര മുടങ്ങിയതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് മാനേജര്‍ ഉള്‍പ്പെട്ടവര്‍ എത്തി യാത്രക്കാരുമായി സംസാരിച്ചു. കുറച്ച് യാത്രക്കാര്‍ തങ്ങളുടെ ടിക്കറ്റ് റദാക്കിയിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *