മനുഷ്യരുടെ ജോലിയെയും ജീവിതത്തെയും മാറ്റിമറിയ്ക്കാനുള്ള എഐ (നിര്‍മിതബുദ്ധി)യുടെ കഴിവിനെ കുറിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. വളരെ ആഴത്തിലുള്ള ഒന്നാണ് എഐ സാങ്കേതിക വിദ്യയെന്നും അവ സമൂഹത്തിന്റെ വിവിധ മേഖലയിലെ തൊഴില്‍ രംഗത്തെ സുഗമമാക്കുമെന്നും അദ്ദേഹം പറയുന്നു. ഒരോ രംഗത്തെയും അതിവിദഗ്ധരായി മാറുന്ന എഐയെ ഭാവിയില്‍ കാണാനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.ജിമ്മി ഫാലന്റെ ‘ദ ടുനൈറ്റ് ഷോ’യിലാണ് അദ്ദേഹം ഇക്കാര്യം പ്രവചിച്ചത്,
ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥ
.നിങ്ങളുടെ ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥ ഉണ്ടാവാം.? ഇത് വെറുമൊരു സങ്കല്‍പ്പമല്ല, മറിച്ച് അടുത്ത ദശകത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ള ഒന്നാണെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് പറയുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിതബുദ്ധി) ഈ മാറ്റത്തിന് വഴിയൊരുക്കുമെമെന്ന് അദ്ദേഹം പറയുന്നു. എഐ സാങ്കേതികവിദ്യകള്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ ചെയ്യുന്ന ജോലികളുടെ ഏറിയ പങ്കും ഇതിന് ചെയ്യാന്‍ ഭാവിയില്‍ സാധ്യമാവും. അങ്ങനെ വരികയാണെങ്കില്‍ മനുഷ്യരുടെ തൊഴില്‍ ദിവസങ്ങളുടെ എണ്ണവും കുറയാനാണ് സാധ്യത.
സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു
.ജെ.പി മോര്‍ഗന്‍ സിഇഒ ജാമി ഡിമോണ്‍ അടുത്തിടെ സമാന അഭിപ്രായം പറഞ്ഞിരുന്നു. ആഴ്ച്ചയില്‍ മൂന്നര പ്രവര്‍ത്തിദിനങ്ങള്‍ മാത്രം വരുന്ന ഭാവി എഐ കാരണം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.ഓട്ടോമേഷന്റെ വേഗത കണക്കിലെടുക്കുമ്പോള്‍ ഇത് പ്രായോഗികമാണെന്നാണ് അദ്ദേഹം പറയുന്നത്