ആലപ്പുഴ : എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസിൽ പ്രതി രാമചന്ദ്രൻ പോറ്റി പിടിയിലായി .എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. 20 പവൻ വരുന്ന ദേവന്‍റെ തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിരുവാഭരണം വിഷു തലേന്ന് വൈകിട്ട് ആറോടെ ദേവന് ചാർത്തുന്നതിന് ദേവസ്വം ഭാരവാഹികള്‍ കീഴ്ശാന്തി ഒ.ടി. രാമചന്ദ്രനു നല്‍കിയിരുന്നു. ഇത് വിഷു പുലർച്ചെ ദേവനു ചാർത്തിയിരുന്നു.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തിരിച്ചു നല്‍കേണ്ടതാണ്.
വിഷു ദിനത്തില്‍ വൈകിട്ട് ദീപാരാധനയ്ക്കു ശേഷം തിരിച്ചു നല്‍കേണ്ടതാണ്. എന്നാല്‍ ഒന്നിലേറെ പ്രാവശ്യം ദേവസ്വം അധികാരികള്‍ ആഭരണങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞു മാറി. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് ശീകോവിലിലും മറ്റും പരിശോധന നടത്തിയെങ്കിലും തിരുവാഭരണങ്ങള്‍ കണ്ടെത്താനായില്ല.
