കാസര്‍കോട് | യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) നെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതി ജില്ലാ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍.
കടയിലെത്തിയ പ്രതി യുവതിയുടെ ശരീരത്തില്‍ തിന്നര്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു.50 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. .