കോട്ടയം: കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു . ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി.കർഷകർ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ല്‍ നിന്ന് 1600 രൂപയായി ഉയർന്നു. ഫാക്ടം ഫോസ് 50 കിലോക്ക് 1140 രൂപയായിരുന്നത് 1300 രൂപയായി. യൂറിയയെ മാത്രം വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവയുടെ സബ്സിഡി വെട്ടിക്കുറച്ചും ഫോസ്‌ഫറസ്,പൊട്ടാഷ് വളങ്ങള്‍ നിയന്ത്രണമില്ലാത്തവയുടെ പട്ടികയില്‍ പെടുത്തിയതുമാണ് വില ഉയരാൻ കാരണം.
ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. നൈട്രജൻ,ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങള്‍ക്കും വില കൂടി. നെല്‍ക്കർഷകർ കൂടുതല്‍ ഉപയോഗിക്കുന്ന ഡൈ അമോണിയം സള്‍ഫേറ്റ് വിലയും വർദ്ധിച്ചു.
.ഫോസ്‌ഫറസ്,പൊട്ടാഷ് വളങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ മുൻ വർഷങ്ങളില്‍ 65,19958 കോടി രൂപ നല്‍കിയിരുന്നത് 52,310 കോടിയായി കുറച്ചു. പിന്നീട് 49,000 കോടിയായി വീണ്ടും കുറച്ചു . ആനുപാതിക സബ്സിഡികേന്ദ്ര സർക്കാർ നല്‍കാതായതോടെയാണ് ഡൈ അമോണിയം ഫോസ് ഫേറ്റ്, സിങ്കിള്‍ സൂപ്പർ ഫോസ് ഫേറ്റ്, അമോണിയം സള്‍ഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻ.പി.കെ.കോപ്ലസ് വളം ,രാജ് ഫോസ്, ഫാക്ടം ഫോസ്, 16:16:16,എൻ.പി.കെ മിശ്രിതം എന്നിവയുടെ വിലയിലും വർദ്ധനവുണ്ടായി.
.