ഡല്‍ഹി: മാസപ്പടി കേസില്‍ സിഎംആർഎല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്‌എഫ്‌ഐഒയുടെ തുടർ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.അന്വേഷണ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് മുമ്പാകെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടർനടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആർഎല്ലിന്‍റെ ആവശ്യം.
ഹർജി ഏപ്രിൽ 7 തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും
കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യം. ഹർജി ഏപ്രിൽ 7 തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും