ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷൻ

കൊച്ചി : ട്രെയിന്‍ തട്ടി മരിച്ചയാളുടെ പണം കവര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ആലുവയിലാണ് സംഭവം .ആലുവ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സലീമിനെയാണ് റൂറല്‍ എസ്.പി. സസ്‌പെന്‍ഡ് ചെയ്തത്.സിസി.ടി.വി ദൃശ്യങ്ങളിലൂടെ കവർച്ച വ്യക്തമായതോടെ, എസ്.ഐ.യ്ക്കെതിരെ നടപടി സ്വീകരിക്കുകയും സസ്‌പെന്‍ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

കവർച്ച സിസി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി കണ്ടെത്തി

രാജസ്ഥാന്‍ സ്വദേശിയായ വ്യക്തി ട്രെയിന്‍ അപകടത്തിൽപ്പെട്ട് മരണപ്പെട്ടതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ പേഴ്‌സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽ നിന്ന് .3,000 രൂപ കവർച്ച ചെയ്യുകയായിരുന്നു. മരിച്ചയാളുടെ പണത്തിന്റെ കണക്ക് പോലീസ് നേരത്തെ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് എസ്.ഐ.3,000 രൂപ എ എടുത്തത്. ഈ കവർച്ച സിസി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി കണ്ടെത്തി.എന്നാൽ മൃതദേഹം മാറ്റാൻ പോലീസിനെ സഹായിച്ചയാളിന് നൽകാനാണ് പണം എടുത്തതെന്നുമായിരുന്നു.അദ്ദേഹത്തിന്റെ വിശദീകരണം.
.
..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →