തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്ന് ജലീൽ വ്യക്തമാക്കി. ലീഗ് കോട്ടയില്‍നിന്ന് നാലാം തവണയും വന്നതുകൊണ്ട് തനിക്ക് അല്‍പം ഉശിര് കൂടുമെന്നും ജലീല്‍ പറഞ്ഞു. നിയമസഭയിലെ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് സംഭവം.
ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ ..
ജലീല്‍ തന്റെ പ്രസംഗം അവസാനിപ്പിക്കാന്‍ തയ്യാറാകാതിരുന്നത് സ്പീക്കര്‍ എ.എന്‍. ഷംസീറിനെ ചൊടിപ്പിച്ചു. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമാണെന്നും ഷംസീര്‍ ആരോപിച്ചു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ജലീലിന് പ്രത്യേക പ്രിവിലേജ് ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
.
പ്രസംഗം അല്‍പം നീണ്ടുപോയി . അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയാൽ സഹതപിക്കുകയേ നിർവാഹമുള്ളു.
ഇതിന് തൊട്ടുമുമ്പായി ലീഗ് എംഎല്‍എ ടി.വി. ഇബ്രാഹിമുമായും ജലീല്‍ വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. ‘ഞാനൊരു കോളജ് അധ്യാപകനാണ്, നീ ഒരു സ്‌കൂള്‍ അധ്യാപകനാണ്’ എന്നായിരുന്നു ജലീല്‍ നടത്തിയ പരാമര്‍ശം. ഇതിന് ടി.വി. ഇബ്രാഹിം മറുപടിയും നല്‍കി. .ഇതിനെ തുടര്‍ന്ന്, ജലീല്‍ ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായി എത്തി. “സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കഴിഞ്ഞ ദിവസം നിയമസഭയില്‍ നടത്തിയ പ്രസംഗത്തിൽ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പം നീണ്ടു. അതൊരു ക്രിമിനൽ കുറ്റമായി ആർക്കെങ്കിലും തോന്നിയാൽ സഹതപിക്കുകയേ നിർവാഹമുള്ളു.
ലീഗ് കോട്ടയായ മലപ്പുറത്തുനിന്നാണ് തുടർച്ചയായി നാലാം തവണയും നിയമസഭയിലെത്തിയതെന്നും അതിനാല്‍ സ്വാഭാവികമായും അല്‍പം ഉശിര് കൂടുംമെന്നും പക്ഷേ, മക്കയിൽ ഈത്തപ്പഴം വിൽക്കുന്നവർക്ക് അത് അത്ര എളുപ്പം പിടികിട്ടണമെന്നില്ലെന്നും ,” ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു