ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 രാവിലെ 10.30ന് രാജ്ഭവനില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയവും പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ മെഡിക്കല്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരിമുക്ത ഭാരത പ്രചാരണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 26 ന് രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കും

ലക്ഷ്യം വിദ്യാർത്ഥികളെയും യുവാക്കളെയും

.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് രാജ്യവ്യാപകമായാണ് ലഹരി ഉപയോഗത്തിനെതിരെ പ്രചാരണ പരിപാടി നടത്തുന്നതെന്ന് ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം ഡയറക്ടർ ബി.കെ.മിനി,ബി.കെ.രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →