കൊച്ചി | കൊലക്കേസിൽ പ്രതിയായ .പാറക്കടവ് വട്ടപ്പറമ്പ് റിജോ (29) യെ.കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷാണ് പ്രതിയെ ജയിലിടാന്‍ ഉത്തരവിട്ടത്. . അങ്കമാലി, ചെങ്ങമനാട്, മാള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, കഠിനദേഹോപദ്രവം ഏല്‍പ്പിക്കല്‍, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കുറുമശ്ശേരിയില്‍ വെച്ച് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയാണ്.
.
കഴിഞ്ഞ ഏപ്രിലില്‍ ചെങ്ങമനാട് കുറുമശ്ശേരിയില്‍ വെച്ച് വിനു വിക്രമനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയാണ്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ അന്നമന്നടയില്‍ വെച്ച് ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മാള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. .