ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള നീക്കം : സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണി

ചെന്നൈ: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനർവിഭജിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രാഷ്ട്രീയവും നിയമപരവുമായ തുടർനടപടികൾക്ക് ഒരുങ്ങുകയാണ്.

ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്ന് പിണറായി വിജയൻ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിളിച്ചുചേർത്ത പ്രതിഷേധ യോഗത്തിൽ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുന്ന തീരുമാനം, ജനസംഖ്യ നിയന്ത്രണം വിജയകരമായി നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണിയാണെന്നും, ഇത് അവരുടെ അവകാശങ്ങൾക്ക് നേരെയുള്ള അട്ടിമറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രഖ്യാപനം ഡെമോക്ലീസ് വാളുപോലെയാണെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ

പുനർവിഭജനം 25 വർഷത്തേക്കുകൂടി മരവിപ്പിക്കണം

25 വർഷത്തേക്കുകൂടി പുനർവിഭജനം മരവിപ്പിക്കണമെന്ന പ്രമേയം, ജോയിൻറ് ആക്ഷൻ കമ്മിറ്റി ഓഫ് ഫെയർ ഡിലിമിറ്റേഷൻ (JAC) എന്ന പേരിൽ രൂപീകരിച്ച സമിതി പാസാക്കി. കൂടാതെ, കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സംയുക്ത നിവേദനം സമർപ്പിക്കാനും, രാഷ്ട്രീയവും നിയമപരവുമായ മാർഗങ്ങളിലൂടെ ഈ നടപടിയെ പ്രതിരോധിക്കാനും നേതാക്കൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിദഗ്ധ സമിതി രൂപീകരിക്കാനും തീരുമാനം എടുത്തു

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →