കോതമംഗലം: വനദിനത്തോടനുബന്ധിച്ച് മലയാറ്റൂർ വനം ഡിവിഷൻ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. തൃശൂർ, എറണാകുളം ജില്ലകളില്‍ നിന്ന് നൂറിലധികം പേർ പങ്കെടുത്തു. വനവും ഭക്ഷ്യവസ്തുക്കളും എന്നതായിരുന്നു വനദിനത്തിന്റെ ആശയം.
മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച റാലി മലയാറ്റൂർ നക്ഷത്ര തടാകത്തില്‍ സമാപിച്ചു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് റാലി ഉദ്ഘാടനം ചെയ്തു. കോതമംഗലം ഡി.എഫ്.ഒ സന്തോഷ്‌കുമാർ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.
മലയാറ്റൂർ ഡി.എഫ്.ഒ കുറ ശ്രീനിവാസ്, ജോയ് ആവോക്കാരൻ, ശക്തി സിംഗ് ആര്യ, ഷൈനി, നിതീഷ് കുമാർ, കെ.എം. ജിജിമോൻ, ആർ. ഡെല്‍റ്റോ എല്‍. മാറോക്കി എന്നിവർ പങ്കെടുത്തു
