കൊല്ലം: കൊല്ലം നഗരത്തില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം രണ്ട് മാസത്തിനകം ആരംഭിക്കും.കെ.എം.ആർ.എല്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) ന്റെ നേതൃത്വത്തിലാണ് പഠനം നടത്തുക. കൊല്ലവും ആലപ്പുഴയും അടക്കം രാജ്യത്തെ 17 സ്ഥലങ്ങളില്‍ വാട്ടർ മെട്രോയുടെ സാദ്ധ്യത പഠിക്കാൻ കെ.എം.ആർ.എല്ലിനെ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഒഫ് ഇന്ത്യയാാണ് ചുമതലപ്പെടുത്തിയിട്ടുണ്ട്. യാത്രയും ചരക്ക് നീക്കവും ഉള്‍പ്പെടെ വിലയിരുത്തും.
അഷ്ടമുടിക്കായലിലെ കൊല്ലം തോട്ടിലും ശാസ്ത്രീയ പരിശോധനകള്‍ക്ക് പുറമേ വിവിധ സർക്കാർ വകുപ്പുകള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, ചരക്ക് നീക്കവും ടൂറിസം സർവ്വീസും നടത്തുന്ന സ്വകാര്യ ഏജൻസികള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയാകും കെ.എം.ആർ.എല്ലിന്റെ സാദ്ധ്യതാപഠനം.
പട്ടികയില്‍ കൊല്ലം രണ്ടാം ഘട്ടത്തിലും ആലപ്പുഴ മൂന്നാം ഘട്ടത്തിലുമാണ്.
ഇൻലാൻഡ് വാട്ടർവെയ്സ് അതോറിട്ടി ഒഫ് ഇന്ത്യ കൈമാറിയ പട്ടികയിലെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട, ബീഹാറിലെ പ്രമുഖ നഗരത്തില്‍ ഇപ്പോള്‍ കെ.എം.ആർ.എല്‍ പഠനം നടത്തുകയാണ്. പട്ടികയില്‍ കൊല്ലം രണ്ടാം ഘട്ടത്തിലും ആലപ്പുഴ മൂന്നാം ഘട്ടത്തിലുമാണ്. നേരത്തേ കൊല്ലം കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരം നാറ്റ്പാക് പഠനം നടത്തി പരിശോധനയ്ക്കായി കെ.എം.ആർ.എല്ലിന് കൈമാറിയിരുന്നു. സർവീസ് ആരംഭിക്കാവുന്ന റൂട്ടുകളും യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും സാദ്ധ്യതയും സംബന്ധിച്ചായിരുന്നു നാറ്റ്പാക്കിന്റെ പഠനം.
പഠന വിഷയങ്ങള്‍
സർവ്വീസ് നടത്താവുന്ന റൂട്ടുകള്‍,യാത്ര, ടൂറിസം, ചരക്ക് സർവ്വീസുകള്‍,,സർവ്വീസിന് ഉപയോഗിക്കാവുന്ന യാനം,ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, ചെലവാകുന്ന തുക,,ചെലവ് തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത, സാദ്ധ്യതയുള്ള റൂട്ടുകള്‍,,കൊല്ലം- മണ്‍റോത്തുരുത്ത് , കൊല്ലം- കുണ്ടറ , കൊല്ല- ചവറ, കൊല്ലം – കുണ്ടറ- ചവറ, കൊല്ലം തോട് വഴി പരവൂർ, വാട്ടർ മെട്രോയുടെ ചെലവ്, മുടക്കുമുതല്‍ തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത അടക്കം സമഗ്രമായ പഠനമാണ് ലക്ഷ്യമിടുന്നത്
