Tag
ന്യൂസ് ഡെസ്ക്

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിച്ച് ഭാര്യ മരിച്ചു

March 21, 2025 - 4:13 pm

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടം. ഭാര്യ തൽക്ഷണം മരിച്ചു. ചെറിയതുറ സ്വദേശി ഷീല (56) ആണ് മരിച്ചത്. കോവളം വെള്ളാർ ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്. ഭർത്താവ് ജോസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ചികിത്സയ്ക്ക് പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

. മുക്കോല ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ..മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടിപ്പർ ലോറി കോവളം പോലീസ് കസ്റ്റഡിയിലെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *