റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയ സുഹൃത്തിനെ ഏഴം​ഗസംഘം മർദിച്ചു

March 17, 2025 - 5:08 am

കണ്ണൂര്‍: ലഹരിക്കേസില്‍ പൊലീസിന് വിവരം നല്‍കിയതിൽ പ്രകോപിതരായ സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദിച്ചു. കണ്ണൂർഎടക്കാട് സ്വദേശി റിസലിനെയാണ് ഏഴംഗ സംഘം മർദിച്ചത്. . ഫഹദ്, അഫ്രീദ്, നിഹാദ്, ജെറി, ഷബീബ്, ഇസഹാക്ക്, റിയാൻ എന്നിവര്‍ ചേര്‍ന്നാണ് അക്രമം നടത്തിയത്.ഇയാളുടെ സുഹൃത്ത് ഫഹദിനെ കഞ്ചാവുമായി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു

100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്.

കുറ്റിക്കകം കടപ്പുറത്ത് നിന്ന് 100 ഗ്രാം കഞ്ചാവുമായാണ് ഫഹദിനെ പൊലീസ് പിടികൂടിയത്. ഫഹദിന്‍റെ കയ്യില്‍ ലഹരി ഉണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത് റിസല്‍ ആണെന്ന് സംശയിച്ചായിരുന്നു അതിക്രമം. ഇന്നലെ (മാർച്ച് 16) ഉച്ചയോടെ റിസലിനെ വീടിനടുത്ത് തടഞ്ഞു നിര്‍ത്തിയാണ് ഏഴംഗ സംഘം മര്‍ദിച്ചത്. സിമന്‍റ് കട്ട കൊണ്ടും വടികൊണ്ടും അടിക്കുകയും ചവിട്ടി വീഴ്ത്തുകയും ചെയ്തു.

പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്

പുറത്തും മുഖത്തും പരിക്കേറ്റ റിസല്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമി സംഘത്തിലെ നാല് പേരെ എടക്കാട് പൊലീസ് പിടികൂടിയിട്ടുണ്ട്. സംഘത്തിലെ മൂന്ന് പേർക്കായി തെരച്ചില്‍ തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *