.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്നലെ(മാർച്ച് 12 ന് വന്നത്.
ഫരീദാബാദ്, അംബാല, ഹിസാർ, റോത്തക്, കർണാല്‍, യമുനാനഗർ, ഗുരുഗ്രാം, സോനിപഥ്, പാനിപ്പത്ത് എന്നീ കോർപറേഷനുകളിലാണ് ബി.ജെ.പി സ്ഥാനാർത്ഥികള്‍ ജയിച്ചത്. മനേസറില്‍ സ്വതന്ത്രനായി മത്സരിച്ച വിമത നേതാവ് ഡോ. ഇന്ദർജിത് യാദവ് ബി.ജെ.പിയുടെ സുന്ദർലാലിനെ തോല്‍പ്പിച്ചു.അംബാലയില്‍ ഷൈലജ സച്ച്‌ദേവ, ഫരീദാബാദില്‍ പർവീണ്‍ ജോഷി, ഹിസാറില്‍ ബിപ്രവീണ്‍ പോപ്ലി, കർണാലില്‍ രേണു ബാല ഗുപ്ത, പാനിപ്പത്തില്‍ കോമള്‍ സൈനി, സോണിപഥില്‍ രാജീവ് ജെയിൻ, യമുനനഗറില്‍ സുമൻ, ഗുരുഗ്രാമില്‍ റാജ് റാണി മല്‍ഹോത്ര എന്നിവരാണ് മറ്റ് ബി.ജെ.പി മേയർമാർ.
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം നേതാക്കളെ ഇറക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്.
.നയാബ് സൈനിക്കു പുറമെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം നേതാക്കളെ ഇറക്കിയാണ് ബി.ജെ.പി പ്രചാരണം നടത്തിയത്. കോണ്‍ഗ്രസിനായി ഭൂപേന്ദ്ര ഹൂഡയ്‌ക്കൊപ്പം രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമുണ്ടായിരുന്നു. ഡല്‍ഹിക്ക് പിന്നാലെ ‘ഇന്ത്യ’ മുന്നണി കക്ഷികളായ കോണ്‍ഗ്രസും ആം ആദ്‌മി പാർട്ടിയും ഒറ്റയ്‌ക്ക് മത്സരിച്ചതും ബി.ജെ.പിയെ സഹായിച്ചു. ഭൂപേന്ദ്രർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ കോണ്‍ഗ്രസിന്റെ സൂരജ്മല്‍ കിലോയിയെ ബി.ജെ.പിയുടെ രാം അവതാർ ബാല്‍മീകി 45,000 ല്‍ അധികം വോട്ടുകള്‍ക്കാണ് പിന്നിലാക്കിയത്.