പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (39) ആണ് അറസ്റ്റിലായത്.
ഇയാള്‍ ധരിച്ചിരുന്ന ട്രൗസറില്‍ സിപ് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
തിരുവല്ല ഡിവൈ എസ് പിയുടെയും പോലീസ് ഇന്‍സ്‌പെക്ടറുടെയും മേല്‍നോട്ടത്തില്‍ എസ് ഐമാരായ അനൂപ് ചന്ദ്രന്‍, ആദര്‍ശ് സംയുക്ത നീക്കത്തിലാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തിയത്. ഇയാള്‍ ധരിച്ചിരുന്ന ട്രൗസറില്‍ സിപ് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു..ഇയാള്‍ സ്ഥിരമായി മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് നേരത്തേ തിരുവല്ല പൊലീസ് കേസ് എടുത്തിരുന്നു.
കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് ഡിവൈ എസ് പി
. എവിടെ നിന്നാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നതെന്ന കാര്യം അടക്കം അന്വേഷണത്തിലുണ്ട്. ലഹരിയുടെ ഉറവിടം കണ്ടെത്തി കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്ന് ഡിവൈ എസ് പി അറിയിച്ചു.