പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതി ; ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകി

ന്യൂഡൽഹി | അർഹരായ വനിതാ ഗുണഭോക്താക്കൾക്ക് പ്രതിമാസം 2500 രൂപ നൽകുന്ന മഹിള സമൃദ്ധി യോജന പദ്ധതിക്ക് ഡൽഹി മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബിജെപി മഹിളാ മോർച്ച സംഘടിപ്പിച്ച കൺവെൻഷനിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നിറവേറ്റിയതായി രേഖ ഗുപ്ത

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനം നിറവേറ്റിയതായി രേഖ ഗുപ്ത പറഞ്ഞു. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പദ്ധതി നടപ്പിലാക്കാൻ ഈ സാമ്പത്തിക വർഷത്തേക്ക് ബജറ്റിൽ 5100 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രി അധ്യക്ഷനായി .കമ്മിറ്റി

പദ്ധതി നടപ്പാക്കുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ ആശിഷ് സൂഡ്, പർവേഷ് വർമ്മ, കപിൽ മിശ്ര എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടും. രജിസ്ട്രേഷനും പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും ഉൾക്കൊള്ളുന്ന ഒരു പോർട്ടൽ ഉടൻ ആരംഭിക്കുമെന്നും രേഖ ഗുപ്ത അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →