കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ രണ്ട് യുവാക്കളും ഒരു യുവതിയും പിടിയിലായി. ഡാൻസാഫും (District Anti-Narcotics Special Action Force) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരാണ് അറസ്റ്റിലായത് ഇവരിൽ നിന്ന് 50.95 ഗ്രാം എംഡിഎംഎ (MDMA) പിടിച്ചെടുത്തു.
.മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപം അരക്കിണർ സ്വദേശി മുനാഫിസിൽ നിന്നാണ് 14.95 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇയാൾ ഒരു എംടെക് വിദ്യാർത്ഥിയാണ്. ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. മുൻപും 700 ഗ്രാം എംഡിഎംഎ കേസിൽ ബെംഗളൂരുവിലും, ആശിഷുമായി പിടിയിലായ ദുബായിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. അതേസമയം, നാലരവർഷം ദുബായിലും എട്ട് മാസം ബെംഗളൂരുവിലും ജയിലിൽ കഴിഞ്ഞിട്ടുള്ള വ്യക്തിയുമാണ് മുനാഫിസ്.
അതുല്യ മുമ്പും കോഴിക്കോട് ജില്ലയിൽ എംഡിഎംഎ കാരിയറായി പ്രവർത്തിച്ചിട്ടുണ്ട്.
ധനൂബ്, അതുല്യ എന്നിവരെ അരയിടത്തുപാലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്നാണ് 36 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ലഹരിപദാർത്ഥം ബെംഗളൂരുവിൽ നിന്നാണ് കൊണ്ടുവന്നതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. അതുല്യ മുമ്പും കോഴിക്കോട് ജില്ലയിൽ എംഡിഎംഎ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.ബെംഗളൂരുവിൽ നിന്നു കഞ്ചാവുമായി പിടിയിലായതിന് ധനൂബിനെതിരെയും കേസുണ്ട്. രണ്ട് മാസം മുമ്പ് മാത്രമാണ് ഇയാൾ ജയിലിൽ നിന്നിറങ്ങിയത്.
