കോഴിക്കോട് | വളയം സ്വദേശിനിയായ യുവതിയെ ദുബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പം ദുബൈയില്‍ താമസിക്കുകയായിരുന്ന വളയം കല്ലുനിര ടി കെ ധന്യയാണ് മരിച്ചത്.
മാർച്ച് 7 ന് പുലര്‍ച്ചയോടെ മൃതദേഹം നാട്ടിലെത്തിക്കും.
അജ്മാനിലെ താമസ സ്ഥലത്ത് മാർച്ച് 4 ചൊവ്വാഴ്ചയാണ് ധന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മാർച്ച് 7 ന് പുലര്‍ച്ചയോടെ നാട്ടിലെത്തിക്കും. രാവിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും..

