കുട്ടിയെ സ്കൂട്ടറിന്റെ സീറ്റിൽ നിർത്തി യാത്ര ചെയ്ത പിതാവിന്റെ ലൈസൻസ് റദ്ദാക്കും

ആലപ്പുഴ: മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ സീറ്റിൽ നിർത്തി യാത്ര ചെയ്ത പിതാവിന്റെ ലൈസൻസ് റദ്ദാക്കും. അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ചേർത്തല പതിനൊന്നാം മൈൽ റോഡിൽ അർധരാത്രിയിലായിരുന്നു സംഭവം. പിന്നാലെ വാഹനങ്ങളിൽ വന്നവരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ശിക്ഷാകാലയളവിൽ വീണ്ടും വാഹനം ഓടിച്ചതിന്റെ ശിക്ഷയായാണ് ലൈസൻസ് റദ്ദാക്കാൻ

ഇടുക്കി സ്വദേശി ഡെന്നി ബേബിയുടെ ലൈസൻസാണ് റദ്ദാക്കുക. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഇയാളുടെ ലൈസൻസ് ഇതിനകം ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഈ കാലയളവിൽ വീണ്ടും വാഹനം ഓടിച്ചതിന്റെ ശിക്ഷയായാണ് ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

കുട്ടി കൈവിട്ട് പോയാൽ താഴെ വീണുപോകുമായിരുന്നു

പിതാവിന്റെ കഴുത്തിൽ പിടിച്ചായിരുന്നു മൂന്നുവയസുള്ള കുട്ടി യാത്ര ചെയ്തിരുന്നത്. കുട്ടിക്ക് ഹെൽമറ്റുമുണ്ടായിരുന്നില്ല. എന്തെങ്കിലും കാരണവശാൽ കുട്ടി കൈവിട്ട് പോയാൽ താഴെ വീണുപോകുമായിരുന്നുവെന്ന് എംവിഐ കെ.ജി ബിജു വ്യക്തമാക്കി. അതേസമയം, മരുന്ന് വാങ്ങാൻ പോയതാണെന്നും കുട്ടി നിർബന്ധം പിടിച്ചതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നുമാണ് ഡെന്നി നൽകുന്ന വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →