തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ്‌ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി.

പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സാബു ജോണ്‍ ഒരാഴ്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് തമിഴ്നാട്ടിലേക്ക് പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →