പൂവച്ചല്‍ പഞ്ചായത്തിലെ തീപിടിത്തം : തീ അണയ്ക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം :പൂവച്ചൽ പഞ്ചായത്തിലെ നാടുകാണി മലയിലെ തീപിടിത്തം 24 മണിക്കൂർ പിന്നിട്ടിട്ടും പൂര്‍ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. .തിങ്കളാഴ്ച രാത്രിയോടെ (ഫെബ്രുവരി 24) നാടുകാണി മലയിലാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടാക്കട മേഖലയിലെ പൂവച്ചൽ പഞ്ചായത്തിലാണ് സംഭവം. തീപിടിത്തം ഇടയ്ക്ക് നിയന്ത്രണവിധേയമായെങ്കിലും വീണ്ടും കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടർന്നു. ഫെബ്രുവരി 25 ചൊവാഴ്ച ഉച്ചയോടെ അഞ്ചേക്കർ പ്രദേശം കത്തിക്കഴിഞ്ഞിരുന്നു. അഗ്നിരക്ഷ സേനയുടെ ശ്രമത്തിൽ നേരിയ ശമനം ഉണ്ടായെങ്കിലും സന്ധ്യയോടെ തീ വീണ്ടും പടർന്നു. ശക്തമായ കാറ്റ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാൻ കാരണമായത് ആശങ്ക വർദ്ധിപ്പിക്കുന്നു.

തീ പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്

രാത്രി വൈകിയും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നു. ക്ഷേത്രപരിസരം, സ്വകാര്യ കോളേജ്, കോഴി ഫാം എന്നിവിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വെള്ളം ഒഴിക്കുകയും പച്ചിലകൾ ഉപയോഗിക്കുകയും ചെയ്ത് തീ അണക്കാനുള്ള ശ്രമമാണ് നാട്ടുകാർ നടത്തുന്നത്. കത്തിയ പ്രദേശങ്ങളിൽ സർക്കാർ, സ്വകാര്യ ഭൂമികൾ, റബർ തോട്ടങ്ങളും തരിശുഭൂമികളും ഉൾപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →