കേരളത്തിൽ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുകുന്നു. ; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം 40 ശതമാനത്തിലേറെ ഉയര്‍ന്നു

തിരുവനന്തപുരം : കേരളത്തിലെ നിലവിലുള്ള ജയിലുകളില്‍ പാര്‍പ്പിക്കാനാകാത്ത വിധം അന്തേവാസികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നു പുതിയ ജയിലുകള്‍ കൂടി യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചു. ഫെബ്രുവരി 25-ന് ജയിലുകളിലെ അന്തേവാസികളുടെ എണ്ണം 10,589 ആയി ഉയർന്നിരുന്നു, പരമാവധി ശേഷിയായ 8,000 പേരില്‍ നിന്ന് 25 ശതമാനത്തിലധികം വർദ്ധനവാണിത് . ദിനംപ്രതി അന്തേവാസികളുടെ എണ്ണം കൂടി വരുന്നതാണ് നിലവിലെ സ്ഥിതി.
.
കേരളത്തിലെ വിവിധ ജില്ലകളിലാണ് പുതിയ ജയിലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു

തളിപ്പറമ്പ്- കണ്ണൂര്‍ ജില്ല, വടകര-കോഴിക്കോട് ജില്ല, മണ്ണാര്‍ക്കാട്- പാലക്കാട് ജില്ല എന്നിവിടങ്ങളിലാണ ്പുതിയ ജയിലുകൾ നിർമിക്കുന്നത്.തളിപ്പറമ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 60 ശതമാനം പൂര്‍ത്തിയാകുകയായിരുന്നു.വടകരയിലെ ജയിലിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.മണ്ണാര്‍ക്കാട്ട് ജയിലിനായി സ്ഥലം ഏറ്റെടുക്കൽ നടപടികള്‍ പൂര്‍ത്തിയാക്കി.

ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതും .അന്തേവാസികളുടെ വര്വർര്‍ധനയ്ക്ക്. കാരണമായി


അധോലോക കുറ്റകൃത്യങ്ങളുടെ വര്‍ധനവും നാര്‍ക്കോട്ടിക് കേസുകളുടെ എണ്ണം കൂടിയതും , അതേസമയം ഇത്തരം കേസുകളില്‍ ജാമ്യവ്യവസ്ഥ കോടതി കര്‍ശനമാക്കിയതും ജയിലിലെ അന്തേവാസികളുടെ വര്‍ധനയ്ക്ക് പ്രധാന കാരണമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം 40 ശതമാനത്തിലേറെയായി വഉയര്‍ന്നിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →