പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു

കാസർകോട് :പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കി.പത്മ ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് ആരോപണമുണ്ടായത്.ഗർഭിണിയായത് മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് പത്മ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു.

കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചു

എന്നാല്‍ പ്രസവത്തിലെ അപകട സാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചുവെച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യമന്ത്രിയ്ക്കും, മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ യുവതിയുടെ കുടുംബം പരാതി നല്‍കി. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണ കാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ ഇതിനെ തള്ളിക്കളയുകയാണ് കുടുംബാംഗങ്ങള്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →